സൗജന്യ കൃത്രിമ കാൽ ക്യാമ്പ്

കണ്ണൂർ: ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ'യുടെ ആഭിമുഖ്യത്തിൽ മാഹി ഉൾപ്പെടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ജന്മനാ അംഗഹീനരായവർക്കും അപകടങ്ങൾ പ്രമേഹം എന്നിവമൂലം കാൽ നഷ്​ടപ്പെട്ടവർക്കും സൗജന്യമായി കൃത്രിമ കാൽ നിർമിച്ചു നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 26 മുതൽ തലശ്ശേരി ലയൺസ് ക്ലബിൽ ഇതുമായി ബന്ധപ്പെട്ട ക്യാമ്പ്​ നടക്കും. ക്യാമ്പിലെത്തുന്നവരുടെ കാലി​ൻെറ അളവെടുത്ത്​ കൃത്രിമ കാൽ നൽകും. ആവശ്യമുള്ളവർ ക്യാമ്പി​ൻെറ 10 ദിവസം മുമ്പ് 9447339516, 9846050977 നമ്പറുകളിൽ വിളിച്ചോ വാട്ട്സ് ആപ് മുഖേനയോ ബന്ധപ്പെടണം. 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ക്യാമ്പിന് വരുമ്പോൾ ഫോട്ടോ, തിരിച്ചറിയൽ കാർഡിൻെറ പകർപ്പ്​ എന്നിവ കൊണ്ടുവരണം. 300 പേർക്കെങ്കിലും കൃത്രിമക്കാൽ നൽകാനാണ് പദ്ധതിയെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബ് സെക്കൻറ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ്, രാജേഷ് വൈഭവ്, എം. വിനോദ് കുമാർ, വിനോദ് ഭട്ടതിരിപ്പാട്, വി.വി. വേണുനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.