Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:05 AM GMT Updated On
date_range 18 Dec 2021 12:05 AM GMTസൗജന്യ കൃത്രിമ കാൽ ക്യാമ്പ്
text_fieldsbookmark_border
കണ്ണൂർ: ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ'യുടെ ആഭിമുഖ്യത്തിൽ മാഹി ഉൾപ്പെടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ജന്മനാ അംഗഹീനരായവർക്കും അപകടങ്ങൾ പ്രമേഹം എന്നിവമൂലം കാൽ നഷ്ടപ്പെട്ടവർക്കും സൗജന്യമായി കൃത്രിമ കാൽ നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 26 മുതൽ തലശ്ശേരി ലയൺസ് ക്ലബിൽ ഇതുമായി ബന്ധപ്പെട്ട ക്യാമ്പ് നടക്കും. ക്യാമ്പിലെത്തുന്നവരുടെ കാലിൻെറ അളവെടുത്ത് കൃത്രിമ കാൽ നൽകും. ആവശ്യമുള്ളവർ ക്യാമ്പിൻെറ 10 ദിവസം മുമ്പ് 9447339516, 9846050977 നമ്പറുകളിൽ വിളിച്ചോ വാട്ട്സ് ആപ് മുഖേനയോ ബന്ധപ്പെടണം. 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ക്യാമ്പിന് വരുമ്പോൾ ഫോട്ടോ, തിരിച്ചറിയൽ കാർഡിൻെറ പകർപ്പ് എന്നിവ കൊണ്ടുവരണം. 300 പേർക്കെങ്കിലും കൃത്രിമക്കാൽ നൽകാനാണ് പദ്ധതിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബ് സെക്കൻറ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ്, രാജേഷ് വൈഭവ്, എം. വിനോദ് കുമാർ, വിനോദ് ഭട്ടതിരിപ്പാട്, വി.വി. വേണുനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story