ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ കൗണ്ടൻ കൊല്ലിയിൽ ഒറ്റയാൻ ഭീതിപരത്തുന്നു. പകൽ സമയത്തും ആന ജനവാസകേന്ദ്രങ്ങളിൽനിന്ന് വിട്ടൊഴിയുന്നില്ലെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ചെറുമുള്ളി ചന്ദ്രൻ പരാതിപ്പെട്ടു. കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു. വിളവെത്താറാവുന്ന വാഴ, കാപ്പി എന്നിവ നശിപ്പിക്കുന്നത് കർഷകർക്ക് കനത്ത സാമ്പത്തികനഷ്ടമാണ് വരുത്തുന്നത്. കൃഷിനാശം കർഷകരെ കടക്കെണിയിലാക്കുന്നു. സമീപത്ത് സ്കൂളുകളും പ്രവർത്തിക്കുന്നു. പകൽപോലും ആന ഇറങ്ങുന്നത് വിദ്യാർഥികൾക്കുവരെ ഭീഷണിയാണ്. ആനയെ ഉൾവനത്തിലേക്ക് വിരട്ടണമെന്ന് വനപാലകരോട് ആവശ്യപ്പെട്ടു. വനപാലകർ സ്ഥലത്തെത്തി കൃഷിനാശം വിലയിരുത്തി. ആനയെ തുരത്താൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. GDR DAMAGE: കൗണ്ടൻകൊല്ലിയിൽ ഇറങ്ങിയ ഒറ്റയാൻ നശിപ്പിച്ച കൃഷികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.