കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ

ഗൂഡല്ലൂർ: കൈക്കൂലി വാങ്ങിയ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അറസ്റ്റിൽ. കുന്ത താലൂക്ക്​ ഓഫിസിലെ വില്ലേജ് ഓഫിസറായി ജോലിചെയ്യുന്ന ലതയെയാണ് അഴിമതി നിരോധന വിഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. കരിയമല സ്വദേശിയായ സുന്ദർ രാജനാണ് അടിയാധാരത്തിൽ പേര് ചേർക്കാൻ അപേക്ഷിച്ചത്. ദിവസങ്ങളോളം നടത്തിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു. അവസാനം 4000 രൂപ സഹപ്രവർത്തകൻ കണ്ണനെ ഏൽപിക്കാൻ പറഞ്ഞതനുസരിച്ച് സുന്ദർരാജൻ പണം കൊടുക്കാൻ തയാറായി. ഈ വിവരം ജില്ല അഴിമതി നിരോധന വിഭാഗം പൊലീസിനെ അറിയിക്കുകയായിരുന്നു. അവർ ഒരുക്കിയ കെണിയിലാണ് വില്ലേജ് ഓഫിസർ കുടുങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.