പാതിവഴിയിൽ ബസുകൾ കേടാവുന്നത് യാത്രക്കാരെ വലക്കുന്നു

ഗൂഡല്ലൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ പാതിവഴിയിൽ കേടാവുന്നത് യാത്രക്കാരെ വലക്കുന്നു. ദീർഘദൂര സർവിസുകൾ നടത്തുന്ന റൂട്ടിലേക്കുവരെ പഴകിയ ബസുകളാണ് വിടുന്നത്. ടയർ പഞ്ചറായും മറ്റു തകരാറുമൂലവും ബസുകൾ പാതിവഴിയിൽ നിൽക്കുന്നത് പതിവാണെന്നാണ് യാത്രക്കാരുടെ പരാതി. ഗൂഡല്ലൂർ ഡിപ്പോ വഴി കേരളത്തിലേക്കുള്ള സുൽത്താൻ ബത്തേരി-നിലമ്പൂർ, ഊട്ടി-കോഴിക്കോട്, ഗൂഡല്ലൂർ-കൽപറ്റ, ഗൂഡല്ലൂർ-വൈത്തിരി തുടങ്ങിയ ദീർഘദൂര സർവിസുകളിൽ പലതിനും അറ്റകുറ്റപ്പണി നടത്തേണ്ട ബസുകളാണ് വിടുന്നത്. എക്സ്പ്രസ്​ ചാർജുകളാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. ഇടക്കുവെച്ച് ബസ് കേടായാൽ പകരം ബസുകൾ എത്തിക്കാനും സംവിധാനമില്ലാത്തത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒരു ബസ് നാടുകാണിയിൽ ടയർ പഞ്ചറായി നിന്നു. മറ്റൊരു ബസിൽ കയറി പോകാൻ യാത്രക്കാർക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നതായി പറയുന്നു. ഗൂഡല്ലൂർ ഡിപ്പോയിലേക്കു വിടുന്ന പുതിയ ബസുകൾ മറ്റു ഡിപ്പോകളിലേക്കു മാറ്റി പഴയ ബസുകളാണ് അനുവദിക്കുന്നതെന്ന പരാതി നിലനിൽക്കുകയാണ്. GDR BUS:ദീർഘദൂര സർവിസുകളിലൊന്ന് നാടുകാണിയിൽ ടയർ പഞ്ചറായി നിന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.