ദേവർഷോലയിൽ ഡി.എം.കെ മുന്നണിക്ക് കൂടുതൽ സീറ്റ്

ഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിലെ 18 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെ കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് ഉൾപ്പെട്ട മുന്നണിക്ക് കൂടുതൽ സീറ്റ്. ഡി.എം.കെ 7,കോൺഗ്രസ്- 3,സി.പി.എം-2,മുസ്‍ലിംലീഗ്-2 എന്നിങ്ങനെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ ഒന്നും സ്വതന്ത്രന്മാർ 3 വാർഡിലും വിജയിച്ചു. വാർഡ്-1ൽ സി.ഭൂമതി (ഡി.എം.കെ), രണ്ടിൽ പി. മാധവ്(ഡി.എം.കെ),മൂന്നിൽ എ. റംഷീന(ഡി.എം.കെ),നാലിൽ യൂനുസ് ബാബു(കോൺ.),അഞ്ചിൽ എ.വി. ജോസ്(സി.പി.എം),ആറിൽ കെ. മുകേഷ് (സ്വാന്ത്ര.),ഏഴിൽ എച്ച്. അബ്ദുൽ നാസർ(സി.പി.എം),എട്ടിൽ ആർ. മൂർത്തി (ഡി.എം.കെ),ഒമ്പതിൽ പി. വള്ളി (ഡി.എം.കെ),പത്തിൽ എമിപോൾ(ഡി.എം.കെ),പതിനൊന്നിൽ വി.കെ. ഹനീഫ(മുസ്‍ലിം ലീഗ്),പന്ത്രണ്ടിൽ സി. സാഹിയ ഷെറിൻ (കോൺ.),പതിമൂന്നിൽ ജെ. ഗിരിജ (സ്വതന്ത്ര), പതിനാലിൽ എസ്. സാഹിന (സ്വത.), പതിനഞ്ചിൽ സി. അസീസ്(ഡി.എം.കെ),പതിനാറിൽ പി. ഷെറീന(കോൺ.),പതിനേഴിൽ പൊന്നി (ഡി.എം.കെ),പതിനെട്ടിൽ വി. സായിപ്രിയ (എ.ഐ.എ.ഡി.എം.കെ) എന്നീ സ്ഥാനാർഥികളാണ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.