കുന്നൂർ മേട്ടുപ്പാളയം ചുരത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നു

ഗൂഡല്ലൂർ: കുന്നൂർ-മേട്ടുപ്പാളയം ചുരത്തിൽ 18 സ്ഥലങ്ങളിൽ വേഗ നിയന്ത്രണ വരമ്പ് സ്ഥാപിക്കുന്നു. ചെന്നൈ ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് കുനൂർ-മേട്ടുപാളയം ചുരത്തിൽ പതിനെട്ട് സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത്. കാട്ടാനകൾ റോഡ് മുറിച്ചുകടക്കുന്ന ഭാഗങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. വാഹന നിയന്ത്രണത്തിന്റെ ഭാഗമായാണിതെന്ന് അധികൃതർ വ്യക്തമാക്കി. കാട്ടാനകൾ റോഡിൽ ഇറങ്ങുന്നത് മറ്റും പതിവായതോടെ ഇവിടെ സ്പീഡ് ബ്രേക്കർ വേണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.