ഭക്തിനിറവിൽ ഈദുൽ ഫിത്ർ ആഘോഷം

കൽപറ്റ: മഹാമാരിയുടെ ഭീതിയകന്ന നാളുകളി​ൽ വന്നെത്തിയ റമദാൻ വ്രതം 30 ദിവസം പൂർത്തിയാക്കിയതിന്‍റെ നിർവൃതിയിൽ വിശ്വാസികൾ ജില്ലയിലെങ്ങും ഈദുൽ ഫിത്ർ ആഘോഷിച്ചു. ചൊവ്വാഴ്ച വേനൽ മഴ മാറിനിന്നതും അനുഗ്രഹമായി. തക്​ബീർ ധ്വനികളാൽ മുഖരിതമായ തെളിഞ്ഞ കാലാവസ്ഥയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ ഈദ്​ ഗാഹുകളും ഒരുക്കിയിരുന്നു. സമുദായങ്ങൾക്കിടയിൽ സ്പർധയും വൈരവും ആളിക്കത്തിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത്,​ മനുഷ്യർക്കിടയിൽ സഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കൽ വിശ്വാസികളുടെ ബാധ്യതയാണെന്ന്​ പെരുന്നാൾ നമസ്കാരത്തിനും ഈദ്​ഗാഹിനും നേതൃത്വം നൽകിയ ഖത്തീബുമാർ ഉണർത്തി. വ്രതത്തിലൂടെ വിശ്വാസികൾ കൈവരിച്ച കരുത്ത് സഹജീവികളെ ചേർത്തുനിർത്താനും എല്ലാവരോടും നന്മ ചെയ്യാനും വിനിയോഗിക്കണം. മതത്തിന്‍റെയും മതചിഹ്നങ്ങളുടെയും പേരിലും ആരാധനാലയങ്ങളുടെ മറപിടിച്ചും മതസ്പർധയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കരുതിയിരിക്കണമെന്നും വിവിധ സംഘടന നേതാക്കളും പണ്ഡിതന്മാരും വിശ്വാസികളെ ഉപദേശിച്ചു. കൽപറ്റ ടൗൺ മുനിസിപ്പൽ ബസ്​സ്റ്റാന്‍ഡ്​ ഈദ്​ഗാഹിന്​ മസ്​ജിദ്​ മുബാറക് ഖതീബ്​ ടി.പി. യൂനുസ്​ നേതൃത്വം നൽകി. എം.സി.എഫ് സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപറ്റ ടൗൺ സംയുക്ത ഈദ് ഗാഹിന്​ ഡോ. ജമാലുദ്ദീൻ ഫാറൂഖിയും സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ സ്കൂൾ മൈതാനിയിൽ ഇല്യാസ് മൗലവിയും മുട്ടിൽ ടൗൺ ഈദ്ഗാഹിന്​ ഡോ. മുസ്തഫ ഫാറൂഖിയും പരിയാരം തൗഫീഖ് നഗർ ഈദ്ഗാഹിന്​ സ്വാലിഹ് കെ. മുട്ടിലും പനമരം എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ഈദ്​ഗാഹിന്​ കെ. അബ്ദുൽജലീലും വൈത്തിരി സലഫി മസ്ജിദ് കമ്മിറ്റി ഈദ് ഗാഹിന്​ അൻവർ സ്വലാഹിയും നേതൃത്വം നൽകി. മില്ലുമുക്ക് അൽ ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നൗഷാദ് കാക്കവയലും മേപ്പാടി സെന്‍റ്​ ജോസഫ് ഷോപ്പിങ്​ കോംപ്ലക്സ് പരിസരത്ത്​ നടന്ന ഈദ്​ഗാഹിന്​ അയ്യൂബ് ഖാനും കല്ലൂർ മസ്ജിദുറഹ്മ പരിസരത്ത്​ സംഘടിപ്പിച്ച ഈദ്​ഗാഹിന്​ സൈതലവി സ്വലാഹിയും കോറോം ടൗൺ സലഫി ഈദ്ഗാഹിന്​ ജംഷീർ ഫാറൂഖി വെള്ളമുണ്ടയും പഴഞ്ചന പെട്രോൾ പമ്പിന് സമീപം നടന്ന വെള്ളമുണ്ട സംയുക്ത ഈദ്ഗാഹിന്​ സലീം മൗലവിയും നേതൃത്വം നൽകി. മാനന്തവാടി ടൗൺ പള്ളിയിൽ ഫൈസൽ ഫൈസിയും മാനന്തവാടി ബദർ ജുമാമസ്ജിദിൽ ഷെരീഫ് ഫൈസിയും മാനന്തവാടി മസ്​ജിദുൽ ഫലാഹിൽ അബ്​ദുൽ അസീസ്​ കാട്ടിക്കു​ളവും ആറാട്ടുതറ പള്ളിയിൽ ജുനൈദ് ഫൈസിയും പരിയാരം ജുമാമസ്​ജിദിൽ അഫ്​സൽ യമാനിയും തരുവണ മസ്​ജിദുൽ ഇഹ്​സാനിൽ ഹുസൈൻ തരുവണയും തരുവണ മീത്തൽ ജുമാമസ്​ജിദിൽ ജാഫർ വാഫിയും തരുവണ ടൗൺ മസ്​ജിദിൽ മുഹമ്മദ്​കുട്ടി നിസാമിയും പെരുന്നാൾ നമസ്കാരത്തിന്​ നേതൃത്വം നൽകി. മസ്ജിദുൽ ഇഹ്സാൻ റിപ്പണിൽ അബ്ദുസ്സലാം മുട്ടിലും മസ്ജിദുറഹ്മാൻ മേപ്പാടിയിൽ അബ്ദുസ്സലീം അസ്ഹരിയും മസ്ജിദുൽ ഹുദ കാക്കവയലിൽ ബഷീർ സ്വലാഹി മേപ്പാടിയും മേപ്പാടി ഹിറാ മസ്ജിദിൽ ടി. ഷംസുദ്ദീൻ കൊണ്ടോട്ടിയും മേപ്പാടി ജുമാമസ്ജിദിൽ അബൂബക്കർ റഹ്മാനിയും പുൽപള്ളി സലഫി മസ്​ജിദിൽ ഹാസിൽ ഹാദി മുട്ടിലും പനമരം ടൗൺ ജുമാമസ്ജിദിൽ എ. അശ്റഫ് ഫൈസിയും പെരുന്നാൾ നമസ്കാരത്തിന്​ നേതൃത്വം നൽകി. TUEWDL9 കൽപറ്റ ടൗൺ ഈദ്ഗാഹ് കമ്മിറ്റി പുതിയ ബസ്​സ്റ്റാന്‍ഡിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ മസ്​ജിദ്​ മുബാറക് ഖതീബ്​ ടി.പി. യൂനുസ്​ ഖുതുബ നിർവഹിക്കുന്നു TUEWDL15 എം.സി.എഫ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന കൽപറ്റ ടൗൺ സംയുക്ത ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന്​ ഡോ. ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകുന്നു ​TUEWDL16 വൈത്തിരി സലഫി മസ്ജിദ് കമ്മിറ്റി പഞ്ചത്ത്​ ഓഫിസിന്​ സമീപം സംഘടിപ്പിച്ച ഈദ്ഗാഹിൽ അൻവർ സ്വലാഹി ഖുതുബ നിർവഹിക്കുന്നു TUEWDL17 പനമരം ടൗൺ ഈദ്ഗാഹ് കമ്മിറ്റി എൽ.പി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ കെ. അബ്ദുൽജലീൽ കണിയാമ്പറ്റ ഖുതുബ നിർവഹിക്കുന്നു TUEWDL19 സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംയുക്ത ഈദ്ഗാഹിൽ ഇല്യാസ് മൗലവി പെരുന്നാൾ പ്രഭാഷണം നിർവഹിക്കുന്നു TUEWDL22 ​​​​പെരുന്നാൾ നമസ്കാരത്തിന്​ കൽപറ്റ വലിയ പള്ളിയിൽ എത്തിയ വിശ്വാസികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.