വിനോദസഞ്ചാരികൾക്ക്​ ഭക്ഷ്യവിഷബാധയേറ്റു

കൽപറ്റ: കമ്പളക്കാട്ടെ ഹോട്ടലിൽനിന്നും മേപ്പാടിക്കടുത്തെ മെസിൽനിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികൾക്ക്​ ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം വിതുര സ്വദേശികളായ 23 അംഗ സംഘത്തിലെ 15 പേർക്കാണ് ഭക്ഷണം കഴിച്ചശേഷം രോഗലക്ഷണങ്ങളുണ്ടായത്. മടക്കയാത്രക്കിടെ ഇവർ താമരശ്ശേരിയിൽ ചികിത്സതേടുകയായിരുന്നു. ആറുപേർ അവശനിലയിലും മറ്റുള്ളവർ നിരീക്ഷണത്തിലുമാണ്. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വയനാട്​ ജില്ല കലക്ടറും സബ് കലക്ടറും കമ്പളക്കാട്ടെ ഹോട്ടൽ സന്ദർശിച്ചു. പലരും പലതരം ഭക്ഷണങ്ങൾ കഴിച്ചതിനാൽ ഏതുഭക്ഷണമാണ് വിഷബാധക്കിടയാക്കിയതെന്ന്​ അറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. മേപ്പാടിയിൽ പരിശോധന നാളെയായിരിക്കും. വിനോദസഞ്ചാരികളായതിനാൽ കമ്പളക്കാട്ടെ ഹോട്ടലിൽ നിന്നാണോ മറ്റെവിടെയെങ്കിലുംനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നാണോ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.