ഗൂഡല്ലൂർ ഭൂപ്രശ്നം: കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

ഗൂഡല്ലൂർ: നിയോജക മണ്ഡലത്തിലെ കൈവശ ഭൂമിയിലെ പട്ടയപ്രശ്നം, വൈദ്യുതി, വീട് നിർമിക്കാൻ അനുമതി, ഡോർ നമ്പർ, തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമത്തിൽനിന്ന് അഞ്ചേക്കറിൽ താഴെയുള്ള ഭൂമികളെ ഒഴിവാക്കൽ എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അധ്യക്ഷൻ കെ.എസ്. അഴഗിരി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സെൽവ പെരുന്തകൈ, എം.എൽ.എമാരായ വിജയധരണി, പ്രിൻസ്, രാജേഷ്, ആർ. ഗണേഷ്, സംസ്ഥാന സമിതി അംഗം അഡ്വ. കോശിബേബി എന്നിവർ ഞായറാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ ചെന്ന് നിവേദനം നൽകി. ഗൂഡല്ലൂരിലെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സെൽവപെരുന്തകയുടെ നേതൃത്വത്തിൽ ഏഴംഗ എം.എൽ.എ സമിതിയെ ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ അഴഗിരി അയച്ചിരുന്നു. കർഷകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഇവർ സ്വീകരിച്ച 10,000 നിവേദനങ്ങളും പരാതികളും മുഖ്യമന്ത്രിക്ക് കൈമാറി. ജനകീയ മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അദ്ദേഹം വിഷയം പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞാപ്പി, ജില്ല സെക്രട്ടറി ശിവ, ഗൂഡല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.എ. അശ്റഫ്, ഗൂഡല്ലൂർ നഗരസഭ വൈസ് ചെയർമാൻ ശിവരാജ്, ഷംസുദ്ദീൻ, റഫി, ജയ്ഷൽ, റാഷിദ്, ഇബ്നു, യാസീൻ അശ്റഫ് എന്നിവരടങ്ങിയ 16 പേരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്. GDR CM: ഗൂഡല്ലൂരിലെ ഭൂപ്രശ്നത്തിന് പരിഹാരം കാണാനായി കോൺഗ്രസ് സംസ്ഥാന സമിതി അധ്യക്ഷൻ കെ.എസ്. അഴഗിരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.