കൽപറ്റ: ജില്ലയിൽ ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്തത് 27,122 കുട്ടികൾക്ക്. പൊതുവിഭാഗത്തില്‍ 6419 വിദ്യാര്‍ഥികള്‍ക്കും പട്ടികവര്‍ഗക്കാരില്‍ 20,703 കുട്ടികള്‍ക്കുമാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തത്.
കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗാഡ്ജെറ്റ് ചാലഞ്ച് പദ്ധതി ഊര്‍ജിതമാക്കിയും തദ്ദേശ സ്ഥാപനങ്ങള്‍, സി.എസ്.ആര് ഫണ്ടുകള്‍, വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെ പിന്തുണ വഴിയും ഇവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടന്നുവരുകയാണ്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ബീനാച്ചി സ്കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഇതിനകം ഉറപ്പാക്കി. നെറ്റ്വര്‍ക്ക് തീരെ ലഭ്യമല്ലാത്തതും ഭാഗികമായി മാത്രം ലഭിക്കുന്നതുമായ 113 സ്ഥലങ്ങൾ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളില്‍ നെറ്റ്വര്ക് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ജില്ല ഭരണകൂടത്തിനു കീഴില്‍ ഒരുക്കുന്നുണ്ട്. 40 സ്ഥലങ്ങളിലെ പ്രവൃത്തികള്‍ക്ക് ഭരണാനുതി നല്കി. കോവിഡ് കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇൻററാക്ടിവ് രീതിയിലേക്ക് മാറുമ്പോള്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച് മുന്നോട്ടുവരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യര്‍ഥിച്ചു.
ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നൂറു ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയേ തീരു. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് മാത്രമാവില്ല.
കക്ഷി ഭേദമെന്യേ നിയമസഭയില്‍ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ല വികസന കമീഷണര്‍ ജി. പ്രിയങ്ക, നഗരസഭ അധ്യക്ഷര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.