378 പേര്‍ക്ക് കോവിഡ്

378 പേര്‍ക്ക് കോവിഡ്രോഗസ്ഥിരീകരണ നിരക്ക്​ 24.15കൽപറ്റ: ജില്ലയില്‍ തിങ്കളാഴ്​ച 378 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 706 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 24.15 ആണ്. അഞ്ച്​ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 377 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,959 ആയി. 83,311 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍ബത്തേരി 38, മാനന്തവാടി 37, കൽപറ്റ 34, നെന്മേനി 30, പൂതാടി 29, മുട്ടിൽ 26, പൊഴുതന 22, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 16 വീതം, വൈത്തിരി 15, ഇടവക, മുള്ളൻകൊല്ലി, തരിയോട് 11 വീതം, കോട്ടത്തറ, പുൽപള്ളി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട ഒമ്പതു വീതം, തിരുനെല്ലി എട്ട്​, മീനങ്ങാടി ഏഴ്​, മേപ്പാടി, തൊണ്ടർനാട് ആറുവീതം, അമ്പലവയൽ അഞ്ച്​, പനമരം, തവിഞ്ഞാൽ നാലുവീതം, നൂൽപുഴ മൂന്നു പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. ഇതര സംസ്‌ഥാനത്തു നിന്നുമെത്തിയ തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.രോഗമുക്തി നേടിയവർആശുപത്രിയിൽ ചികിത്സയിലായിരുന്ന 43 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 663 പേരുമാണ് രോഗമുക്തരായത്.പുതുതായി നിരീക്ഷണത്തിലുള്ളവർകോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്​ച പുതുതായി നിരീക്ഷണത്തിലായത് 1036 പേരാണ്. 1518 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,561 പേര്‍. തിങ്കളാഴ്​ച പുതുതായി 60 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 1407 സാമ്പിളുകളാണ് ഇന്നലെ പരിശോധനക്ക് അയച്ചത്. ഇതുവരെ 6,65,410 സാമ്പിളുകൾ അയച്ചതില്‍ 6,32,946 എണ്ണത്തി​ൻെറ ഫലം ലഭിച്ചു. 5,42,987 പേര്‍ നെഗറ്റിവും 89,959 പേര്‍ പോസിറ്റിവുമാണ്.റോഡും പാലം കൈവരികളും തകർന്നു; മാടക്കുന്ന് റൂട്ടിൽ യാത്രാദുരിതം ​െപാഴുതന: തരിയോട്-വേങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മാടക്കുന്ന് റോഡ് തകർന്നു. കൈവരികൾ തകർന്ന് റോഡിലെ പാലത്തിന് ബലക്ഷയം സംഭവിച്ചതും യാത്രാഭീഷണി ഉയർത്തുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് തകർന്നത്. പല ഭാഗങ്ങളിലും വലിയ കുഴികളാണ്. മഴകൂടി പെയ്തതോടെ റോഡ് ചളിക്കുളമായി. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടവും ഉണ്ടാകുന്നു. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് പതിവായി. കോട്ടത്തറ, തരിയോട്, വേങ്ങപ്പള്ളി, പഞ്ചായത്തുകളിലെ ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിയിലേക്കും ടൗണുകളിലേക്കും എത്താനുള്ള ഏക റോഡാണിത്. നബാർഡി​ൻെറ ആറുകോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്​ സംരക്ഷണഭിത്തി പ്രവൃത്തികൾ ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ നിർത്തി. യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവജന സംഘടന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. റോഡി​ൻെറയും പാലത്തി​ൻെറയും മുകളിൽ പ്രതീകാത്മകമായി കൈവരികൾ തീർത്താണ് പ്രതിഷേധിച്ചത്. വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. MONWDL9കൈവരികൾ തകർന്ന മാടക്കുന്ന് പാലവും റോഡും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.