ഗൂഡല്ലൂർ: ഒവാലി ന്യൂ ഹോപ്പ് പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിൽ ബുധൻ പുലർച്ചെ കാട്ടാനക്കൂട്ടം നാശംവിതച്ചു. സ്കൂളിന്റെ മുൻവശത്തെ വാതിലുകൾ തകർത്തു. പുസ്തകങ്ങൾ നശപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപത് ആനകൾ കുട്ടിയാനകളുമായി എത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. ഈ സാഹചര്യത്തിൽ ഓവേലി മേഖലയിൽ കാട്ടാനകളുടെ സഞ്ചാരം നിയന്ത്രിക്കാനും ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടക്കുന്നത് തടയാനും വനംവകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.