കൽപറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാറിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ നൽകാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൽപറ്റ പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. ആറു മാസത്തേക്കാണ് സൗജന്യ പരിശീലനം. റഗുലർ ബാച്ചിൽ ക്രിസ്ത്യൻ, ജൈൻ വിഭാഗക്കാർക്കും. ഹോളിഡേ ബാച്ചിൽ ക്രിസ്ത്യൻ, മുസ്ലിം, ജൈൻ വിഭാഗക്കാർക്കുമാണ് ഒഴിവുകളുള്ളത്. 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പരിശീലന കേന്ദ്രത്തിൽ നേരിട്ട് എത്തിക്കണം. അപേക്ഷ ഫോറം ഓഫിസിൽനിന്ന് ലഭ്യമാണ്. ഫോൺ: 04936 202228.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.