ക​ൽ​പ​റ്റ: വയനാട് ജി​ല്ല​യി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് ജി​ല്ല​യി​ൽ ജോ​ലി​ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്ഥ​ലം മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നു​മു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് ന​ൽ​കി​യ​തോ​ടെ ജി​ല്ല​യു​ടെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ഗു​ണ​പ​ര​മാ​യി പ്ര​തി​ഫ​ലി​ച്ചേ​ക്കും. മാ​ർ​ച്ച് 14ന് ​അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ഷ തോ​മ​സ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​രു​ടെ ത​സ്തി​ക​ക​ളി​ല​ട​ക്കം മാ​സ​ങ്ങ​ളാ​യി ആ​ളി​ല്ലാ​ത്ത വ​യ​നാ​ട് ജി​ല്ല​യി​ൽ പ​ല വ​കു​പ്പു​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 21ന് ​ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വ​യ​നാ​ടി​നു​പു​റ​മെ കാ​സ​ർ​കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്കും ഈ ​തീ​രു​മാ​നം ബാ​ധ​ക​മാ​ണ്.

മൂ​ന്നു ജി​ല്ല​ക​ളു​ടെ​യും പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്, വി​ക​സ​ന​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും അ​വ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത​ത് ജി​ല്ല​ക​ളി​ൽ തു​ട​രേ​ണ്ട​തു​​ണ്ടെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. അ​ടി​ക്ക​ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റം പ​ദ്ധ​തി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ നി​രീ​ക്ഷ​ണം.

പി​ന്നാ​ക്ക ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ ഉ​ട​നെ അ​വ​ധി​യി​ൽ പോ​കു​ന്ന​ത് സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. കാ​സ​ർ​കോ​ട്, ഇ​ടു​ക്കി, വ​യ​നാ​ട് പാ​ക്കേ​ജു​ക​ളു​ടെ അ​വ​ലോ​ക​നം സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ അ​വ​ശ്യ ത​സ്തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തു​മൂ​ലം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ വ​ലി​യ കാ​ല​താ​മ​സം നേ​രി​ടേ​ണ്ടി​വ​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യ​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു ജി​ല്ല​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് ആ ​ജി​ല്ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് അ​നു​യോ​ജ്യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി ഓ​രോ പ്രോ​ജ​ക്ടി​ന്റെ​യും ആ​വ​ശ്യ​ക​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​ണ​യി​ക്കു​ന്ന നി​ശ്ചി​ത കാ​ലാ​വ​ധി​യി​ലേ​ക്ക് കാ​സ​ർ​കോ​ട്, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​സ്തു​ത ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​യി​ൽ തു​ട​ര​ണം എ​ന്ന നി​ർ​ദേ​ശം അ​ട​ങ്ങി​യ നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ത​ല​വ​ൻ​മാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ന്ന​താ​ണ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്.

ജി​ല്ല​ക്ക് ഗു​ണം ചെ​യ്യും -ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ നി​ശ്ചി​ത കാ​ല​യ​ള​വി​ൽ ഇ​വി​ടെ ജോ​ലി ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ജി​ല്ല​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സംഷാദ് മ​ര​ക്കാ​ർ. അ​തേ​സ​മ​യം, ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ വ​യ​നാ​ട്ടി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ അ​ധി​ക​വും റി​ട്ട​യ​ർ​മെ​ന്റ് സ​മ​യ​ത്താ​ണ് ചു​രം ക​യ​റി​യെ​ത്തു​ന്ന​ത്. ഒ​രു​പാ​ട് അ​വ​ധി​ക​ൾ ബാ​ക്കി​യു​ള്ള അ​വ​ർ അ​വ​ധി​യെ​ടു​ത്ത് പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​നും പ​രി​ഹാ​ര​മു​ണ്ടാ​ക​ണം.

ജി​ല്ല​യി​ലെ​ത്തി​യാ​ൽ മി​ക്ക ഉ​ദ്യോ​ഗ​സ്ഥ​രും ജോ​യി​ൻ ചെ​യ്ത ഉ​ട​നെ ട്രാ​ൻ​സ്ഫ​റി​ന് ​ശ്ര​മി​ക്കു​ക​യാ​ണ്. ഇ​താ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന പ്ര​വ​ണ​ത. ഇ​വി​ടെ​യെ​ത്തു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ധി​ക​വും ഇ​ത​ര ജി​ല്ല​ക്കാ​രാ​ണ്. അ​വ​ർ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് ട്രാ​ൻ​സ്ഫ​ർ വാ​ങ്ങി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഈ ​ഉ​ത്ത​ര​വ് വ​ഴി അ​ത് അ​വ​സാ​നി​പ്പി​ക്കാ​നാ​യാ​ൽ അ​തേ​റെ ന​ല്ല​ത്. അ​പ്പോ​ഴും ഡി.​ഇ.​ഒ അ​ട​ക്കം പ​ല ഉ​ന്ന​ത പോ​സ്റ്റു​​ക​ളി​ലും ജി​ല്ല​യി​ൽ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നും ഉ​ട​ന​ടി മാ​റ്റ​മു​ണ്ടാ​ക​ണം.

Tags:    
News Summary - Appointed officials must work in wayanad district for a fixed period of time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.