കൽപറ്റ: കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ് വിദ്യാലയങ്ങൾ തുറന്ന വിവരമൊന്നും ടിപ്പറുകളും ഭീമൻ ടോറസുകളുമൊന്നും അറിഞ്ഞ മട്ടില്ല. അവ ഇടതടവില്ലാതെ ചീറിപ്പായുകയാണ്. സ്കൂൾ സമയത്ത് രാവിലെയും വൈകീട്ടും ഒാരോ മണിക്കൂർ ഓട്ടം നിർത്തിവെക്കണമെന്ന നിയമം നിലവിലില്ലെന്നപോലെയാണ് അവരുടെ മരണപ്പാച്ചിൽ.നിയമത്തിന് മാറ്റമൊന്നുമില്ലെങ്കിലും, അത് പാലിക്കാത്ത ടിപ്പറുകൾക്ക് കൂച്ചുവിലങ്ങിടുന്ന കാര്യത്തിൽ അധികൃതർക്ക് താൽപര്യമൊന്നുമില്ല.
റോഡിൽ ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചിൽ സൃഷ്ടിച്ച ഭീതിയെ തുടർന്നാണ് കുഞ്ഞുമക്കൾ വിദ്യാലയങ്ങളിൽ പോകുന്ന സമയത്തെങ്കിലും അവയുടെ തേരോട്ടം നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചത്. രാവിലെ കുട്ടികൾ സ്കൂളിൽ പോകുേമ്പാഴും വൈകീട്ട് തിരിച്ചുവരുേമ്പാഴും ഒരു മണിക്കൂർ ടിപ്പറുകളുടെ ഗതാഗതം നിരോധിച്ച തീരുമാനത്തെ േകരളം ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു. കോവിഡ് കാലം ക്വാറി-ക്രഷർ മാഫിയയുടെയും ടിപ്പറുകളുടെയും വിഹാരവേളയായിരുന്നു. സ്കൂളുകളും കോളജുകളും പൂട്ടിയിട്ടതോടെ ഏറ്റവുമധികം സന്തോഷിച്ചത് ടിപ്പർ ഉടമകളാണ്. കണ്ണുംപൂട്ടി വണ്ടിയോടിക്കുന്നതിനിടയിൽ രസംകൊല്ലിയായെത്തുന്ന ആ ഒരു മണിക്കൂർ ഇല്ലാതായേതാടെ അവർക്ക് മഹാമാരിക്കാലത്ത് ആശങ്കകളില്ലാതെ റോഡ് ഭരിക്കാനായി.
സ്കൂളുകളും കോളജുകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ റോഡിലും വാഹനങ്ങളിലുമൊക്കെ തിരക്കായി.ബസുകളെ ആശ്രയിക്കാതെ നടന്ന് സ്കൂളിൽപോവുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വർധിച്ചു.കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സർക്കാർ സംവിധാനങ്ങളൊെക്ക പക്ഷേ, ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിലെ ഹൈവേകളിലും ഊടുവഴികളിലുമൊക്കെ നിരോധിത സമയങ്ങളിൽ ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുന്നത് അധികൃതരുടെ ഒത്താശയിലാണെന്ന് ജനം കുറ്റപ്പെടുത്തുന്നു. നിയമം പാലിക്കാത്ത ടിപ്പറുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.