പനമരം: പനമരത്ത് തേനീച്ചകളുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ പത്തോടെയാണ് പനമരം പാലത്തിലൂടെയും പാലം അപ്രോച്ച് റോഡിലൂടെയും നടന്നുവരുന്നവർക്കും സമീപത്തുണ്ടായിരുന്നവർക്കും അപ്രതീക്ഷിതമായി കുത്തേറ്റത്. റോഡരികിൽ നിൽക്കുന്നവർക്കും സമീപത്തെ കച്ചവടക്കാർക്കും ബസ് യാത്രക്കാർക്കും കുത്തേറ്റു. പനമരം വലിയ പാലത്തിന് അടിയിലായും സമീപത്തായുള്ള അക്കേഷ്യ മരങ്ങളിലും തേനീച്ച കൂടുകൂട്ടിയിട്ടുണ്ട്. പാലത്തിനടിയിലെ തേനീച്ചക്കൂടാണ് ഞായറാഴ്ച രാവിലെ ഇളകിയതെന്നാണ് നാട്ടുകാർ പറയുന്നത്. തേനീച്ചകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ 20 പേരാണ് പനമരം സി.എച്ച്.എസിയിൽ ചികിത്സ തേടിയത്. ബെന്നി നടവയൽ, എ.പി. അബു പരക്കുനി, എൻ. വിനോദ് കീഞ്ഞുകടവ്, ലുബീന, വിബിൻലാൽ, ടി.പി. സിറാജ്, പി.ടി. മുനവ്വർ, മിഥുൻ, നിഷാദ്, ദർഷ്, പി.കെ. നിജാദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പരുന്തിന്റെ ആക്രമണമാണ് തേനീച്ചക്കൂട് ഇളകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രദേശത്ത് നേരത്തേയും ഇത്തരത്തില്‍ തേനീച്ചയുടെ ആക്രമണമുണ്ടായിട്ടുണ്ട്. പനമരം വലിയ പാലത്തിന് താഴെയും തൊട്ടടുത്ത അക്കേഷ്യ മരങ്ങള്‍ക്കിടയിലും നിരവധി തേനീച്ചയുടെ കൂടുകളുണ്ട്. വർഷങ്ങളായി പാലത്തിന്റെ അടിഭാഗത്ത് തേനീച്ചകൾ കൂടുകൂട്ടുന്നുണ്ട്. പത്തും മുപ്പതും കിലോ തൂക്കംവരുന്ന കൂടുകളാണുള്ളത്. പനമരം-മാനന്തവാടി പ്രധാന റോഡായതിനാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടമാണിത്.
വിദ്യാര്‍ഥികളും മറ്റും ഇതുവഴി സഞ്ചരിക്കാറുണ്ട്. പനമരം ടൗണിന് സമീപത്തുള്ള പാലമായതിനാൽ എപ്പോഴും ജനത്തിരക്കുള്ള പ്രദേശമാണിതെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇവിടങ്ങളിലെ തേനീച്ചക്കൂടുകള്‍ നീക്കംചെയ്യണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് പരിഹാരമുണ്ടാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.