മുട്ടിൽ: ടൗൺ കേന്ദ്രീകരിച്ച് േബ്ലഡ് മാഫിയ പിടിമുറുക്കുന്നു. വ്യാപാര സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് കഴുത്തറുപ്പൻ പലിശയുമായി ഇത്തരം സംഘങ്ങൾ വിഹരിക്കുന്ന അവസ്ഥയിലും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കോവിഡ് കാലത്ത് വ്യാപാര മേഖലയടക്കം വൻ പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ േബ്ലഡ് മാഫിയക്ക് ആളുകളെ ചൂഷണം ചെയ്യാൻ എളുപ്പവഴിയൊരുങ്ങുകയാണ്. വൻ പലിശനിരക്കിലും വായ്പ വാങ്ങാൻ നിർബന്ധിതരായ പലർക്കും അവരുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും വരെ നഷ്ടമായി.
കോവിഡ് സാഹചര്യത്തിൽ വ്യാപാരം തകർന്നവരെയൊക്കെയാണ് ഇവർ ഉന്നമിടുന്നത്. ഇതര ജില്ലകളിൽനിന്നെത്തി മുട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിലരാണ് ഈ േബ്ലഡ്മാഫിയയുടെ പിന്നിൽ.
ഒരുലക്ഷം രൂപക്ക് പ്രതിമാസം കാൽലക്ഷേത്താളം രൂപയാണ് ഈ മാഫിയ പലിശയായി ഈടാക്കുന്നത്. ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയാണ് പണം നൽകുക. തിരിച്ചടവിൽ വീഴ്ചവന്നാൽ വൻതുകയുടെ സ്വത്തുക്കളടക്കം ഇവർക്ക് സ്വന്തമാകുന്ന രീതിയിലാകും കെണിയൊരുക്കുന്നത്.
നിസ്സഹായാവസ്ഥയിൽ ഇങ്ങനെ വായ്പയെടുക്കുന്നവർക്ക് കൃത്യമായി തിരിച്ചടക്കാൻ കഴിയാതെ പോകുന്നതോടെ ഈടായി നൽകിയ വസ്തുക്കളടക്കം സ്വന്തമാക്കുകയാണ് ചെയ്യുന്നത്.
മുതലും വൻ തുക പലിശയുമടക്കം നൽകിയിട്ടും ഇത്തരത്തിൽ വായ്പയെടുത്ത പലരും ഇനിയും ലക്ഷങ്ങൾ നൽകിയില്ലെങ്കിൽ എല്ലാം നഷ്ടമാകും എന്ന അവസ്ഥയിലാണ്. ഭീഷണിെപ്പടുത്തിയും ചെക്ക് കേസ് നൽകിയുമൊക്കെ ആളുകളെ നിശ്ശബ്ദമാക്കിയാണ് പലിശക്കാരുടെ തേരോട്ടം. ഇതെല്ലാം ചൂണ്ടിക്കാട്ടി പൊലീസിൽ പലരും പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.