ഗൂഡല്ലൂർ: ഗൂഡല്ലൂർ ട്രാൻസ്പോർട്ട് കോർപറേഷനു കീഴിലെ ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് പന്തല്ലൂർ, ഊട്ടി ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ ജീവനക്കാരുടെ കുറവുമൂലം വെട്ടിക്കുറക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. താലൂക്കുകളുടെ അതിർത്തി പ്രദേശമായ പാട്ടവയൽ, എരുമാട്, ചേരമ്പാടി, എല്ലമലയുൾപ്പെടെയുള്ള ഭാഗത്തേക്ക് കൃത്യസമയത്ത് ബസുകളില്ലാത്തത് രാത്രികാലങ്ങളിലാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
2010ൽ 57 ബസുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 46 ബസുകളാണുള്ളത്. കണ്ടക്ടറും ഡ്രൈവറുമില്ലാത്തതിനാൽ നിലവിലെ ബസുകളിൽ തന്നെ പലപ്പോഴും എട്ടും ഒമ്പതും ബസുകളാണ് സർവിസ് നടത്താതെ കിടക്കുന്നത്. നിലവിൽ 20 ഡ്രൈവർമാരുടെയും 30 കണ്ടക്ടർമാരുടെയും ഒഴിവ് നികത്താതെ കിടക്കുകയാണ്. ഇത് കാരണമാണ് എട്ടും ഒമ്പതും സർവിസുകൾ ദിനംപ്രതി വെട്ടിക്കുറക്കേണ്ടി വരുന്നത്. മതിയായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ മോഹൻ മേഫീൽഡ് ആവശ്യപ്പെട്ടു. കൃത്യമായ സർവിസിന് മതിയായ ഡ്രൈവർ, കണ്ടക്ടർമാരെ നിയമിക്കുക, പാട്ടവണ്ടികൾ ഒഴിവാക്കി പുതിയവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.