കൽപറ്റ: അഴിമതിയും സംഘടന-സമുദായ വിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയ തനിക്കെതിരെ നടപടിയെടുക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിേൻറതെന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യെപ്പട്ട സി. മമ്മി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നേതൃത്വത്തിലെ ചില പ്രമുഖരുടെ വഴിവിട്ട നടപടികളെക്കുറിച്ച് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ മുമ്പാകെ താൻ ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണങ്ങൾക്കോ നടപടികൾക്കോ നേതൃത്വം ഇതുവരെ തയാറായില്ല. വയനാട് ജില്ല ലീഗ് നേതൃത്വം കെ.എം. ഷാജിയുടേയും യഹ്യാഖാൻ തലക്കലിേൻറയും നേതൃത്വത്തിലുള്ള മാഫിയ സംഘത്തിന് അടിമപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഈ സംഘം നടത്തിയ അഴിമതികളിൽ ഒന്നുപോലും അന്വേഷിച്ചിട്ടില്ല. മേപ്പാടി ടൗണിെൻറ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ലീഗ് ഓഫിസ് കെട്ടിടം ഒരു ബിനാമി ഗ്രൂപ്പിനെ കാണിച്ച് തുച്ഛമായ പൈസക്ക് കൈക്കലാക്കിയെന്നും ലഭിച്ച പണം പോലും പാർട്ടിക്കു നൽകാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും മമ്മി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.