മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ഡി.ടി.പി.സിക്ക് കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഡി.ടി.പി.സിയുടെ അറ്റൻഡര്‍ കെ.എസ്. ഷിജു, ഡി.എം.സി സെക്യൂരിറ്റി ഗാര്‍ഡ് കെ.ജി. സുരേഷ്, ബോട്ട് ജീവനക്കാരായ എം.ആർ. ഗണേഷ്, പി. ആർ. രതീഷ്, എം.യു. അനിമോന്, പി.ടി. അനില്‍ കുമാര്‍ എന്നിവരെയാണ് ഡി.എം.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയത്.
ടൂറിസം കേന്ദ്രത്തില്‍ വെച്ച് ജീവനക്കാര്‍ ശീട്ടു കളിക്കുന്നതിെൻറയും ഓഫിസ് വളപ്പില്‍ മദ്യക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതിെൻറയും വിഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരായിരുന്നു ശീട്ടുകളിയിൽ എര്‍പ്പെട്ടിരുന്നത്. വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് കുറുവ ഡി.എം.സി മാനേജര്‍ സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ഡി.ടി.പി.സി മെംബര്‍ സെക്രട്ടറിക്ക് കൈമാറി.
തുടര്‍ന്ന് ഈ മാസം മൂന്നിന് സംഭവത്തില്‍ ഉള്‍പ്പെട്ട ആറു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് സസ്പെൻഷൻ. കോവിഡ് കാലത്ത് വയനാട് ടൂറിസം മേഖലക്ക് ഒന്നടങ്കം ദോഷം വരുത്തുന്ന നടപടിയാണ് ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ നിന്നുണ്ടാ യതെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.