ഗൂഡല്ലൂർ: കേരള കർണാടക തമിഴ്നാട് അതിർത്തി പ്രദേശത്തെ ചെക്ക് പോസ്റ്റുകളിലും മറ്റും തെരഞ്ഞെടുപ്പ് ഫ്ലെയിങ് സ്ക്വാഡ് നടത്തിവരുന്ന മിന്നൽ പരിശോധന തുടരുന്നു. മുതുമല കാർകുടി ഭാഗത്തെ പരിശോധനയിൽ യാത്രക്കാരനിൽ നിന്ന് 99,000 രൂപയും തുറപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിൽ 2,29,000 രൂപയും മാക്കമൂലയിൽ വെച്ച് 3,95,500 രൂപയുമാണ് ചൊവ്വാഴ്ച ഉച്ചവരെ നടത്തിയ പരിശോധനയിൽ ഗൂഡല്ലൂർ ഭാഗത്ത് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ ശെന്തിൽ കുമാർ അറിയിച്ചു. കൂനൂർ നിയോജക മണ്ഡലത്തിൽ 50,250 രൂപയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.