കൽപറ്റ: ഒരു മഴ പെയ്താൽ ഏതുസമയവും മണ്ണിടിയുമെന്ന പേടിയും പരിതാപകരമായ സാഹചര്യങ്ങളും മൂലം വലയുകയാണ് ചേനമല നാല് സെന്‍റ് കോളനിക്കാർ. കൽപറ്റ നഗരസഭ 23 വാർഡ് അഡ്‌ലൈഡിൽ ചേനമല പ്രദേശത്ത് ഇവിടെയുള്ള 40-ഓളം വീടുകളിൽ 100 ഏറെ കുടുംബഗങ്ങൾ പകുതിയിലേറെയും പട്ടികജാതി പട്ടികവർഗ ഇതര വിഭാഗത്തിൽപ്പെട്ടവരാണ്.
കുന്നിൻമുകളിലെ ചെങ്കുത്തായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോളനിയിലെ മിക്ക വീടുകളുടെയും സ്ഥിതി പരിതാപകരമാണ്. ഇവിടെ നിലകൊള്ളുന്ന വീടുകൾ പലതും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നവയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ വസന്തൻ,ആറുമുഖൻ,സുകുമാരൻ എന്നിവരുടെ വീടുകളിൽ മണ്ണിടിഞ്ഞിരുന്നു. വീടിന്‍റെ പുറകിലും മുൻപിലും മണ്ണിടിച്ചിൽ ഉണ്ടായതോടെ അപകടകരവും വിധത്തിലാണ് അന്ന് രാത്രി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.
മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ കൽപറ്റ എം.എൽ.എ ടി.സിദ്ദിഖ് ഇന്നലെ സ്ഥലം സന്ദർശിക്കുകയും പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വികരിക്കുമെന്നു അറിയിച്ചിരുന്നു. എപ്പോഴും മഴ കനത്താൽ ബന്ധുവീടുകളിലേക്ക് താമസം മാറേണ്ട സാഹചര്യമാണ് ചേനമല നിവാസികൾക്ക്. പ്രശ്നവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ മുതൽ മന്ത്രിവരെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രയോജനവുമുണ്ടായില്ലന്ന ആക്ഷേപവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.