വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയായിരുന്നു വില.
തമിഴ്നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികളെത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു. ഈസ്റ്ററിനും വിഷുവിനും റംസാൻ തുടക്കത്തിലുമാണ് കോഴിവില ക്രമാതീതമായി ഉയർന്നത്.
തമിഴ്നാട്ടിൽനിന്ന് കോഴി വരുന്നത് നിലച്ചതിനെ തുടർന്ന് ജില്ലയിലെയും സംസ്ഥാനത്തിെൻറ ഇതരഭാഗങ്ങളിലുള്ളതുമായ ഫാമുകൾ കോഴിക്ക് ക്ഷാമമുണ്ടാക്കി വില വർധിപ്പിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. വില കുറഞ്ഞതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.