ചോക്കാട് നാൽപ്പത് സെൻ്റ് നഗറിലെ ആദിവാസി കുടുംബങ്ങളെ പെടയന്താൾ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചപ്പോൾ

അർധരാത്രിയിൽ വനാന്തർ ഭാഗത്ത് നിന്ന് വലിയ ശബ്ദം: ചോക്കാട്ട് ആദിവാസികളെ മാറ്റിപ്പാർപ്പിച്ചു

കാളികാവ്: അർധരാത്രിയിൽ വനാന്തർ ഭാഗത്ത് നിന്ന് തുടരെ വലിയ ശബ്ദം കേട്ടതോടെ ഭീതിയിലായ ആദിവാസികളെ താൽകാലികമായി മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി പ്രദേശമായ ചോക്കാട് 4 നാൽപ്പത് സെൻ്റ് നഗറിൽ നിന്നും വ്യാഴാഴ്ച രാത്രിയാണ് നൂറ്റമ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വനാതിർത്ത

നാൽപ്പത് സെന്ററിലെ വലിയകുളത്തിന് സമീപത്ത് നിന്നും വൻ ശബ്ദം കേട്ടത്.

ഉടൻ തന്നെ തന്നെ ചോക്കാട്പഞ്ചായത്ത്‌ അധികൃതർ, വില്ലേജ് ഓഫിസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവരെ ചോക്കാട് പെടയന്താൾ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

Tags:    
News Summary - Chokad tribals displaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.