ബിദർക്കാട്: ടൗണുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡരികിൽ കത്തിക്കുന്നത് പരിസ്ഥിതിപ്രശ്നം സൃഷ്ടിക്കുന്നതായി പരാതി. നെലാക്കോട്ട പഞ്ചായത്തിലെ ടൗണുകളായ നെലാക്കോട്ട, ബിദർക്കാട്, പാട്ടവയൽ, മുക്കട്ടി, കുന്നലാടി ഉൾപ്പെടെയുള്ള ഭാഗത്തുനിന്ന് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹൈസ്കൂൾ റോഡിൽവെച്ച് കത്തിക്കുന്നതായാണ് പരാതി.
പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കയിട്ടില്ലെന്നും പരാതിയുണ്ട്. നെലാക്കോട്ട- സുൽത്താൻ ബത്തേരി റോഡിൽ പഞ്ചായത്തിന് സമീപം റോഡരികത്താണ് മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്നത്. എന്നാൽ ദുർഗന്ധവും ജല സ്രോതസ്സുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നു എന്ന പരാതിയും ഉയർന്നതോടെഇവിടെ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കി. പിന്നീട് മാലിന്യസംസ്കരണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയിട്ടില്ല. വനഭാഗത്ത് പത്തേക്കർ സ്ഥലം പഞ്ചായത്തിന് അനുവദിച്ച് അവിടെ മാലിന്യസംസ്കരണ പ്ലാന്റ് സജ്ജീകരിക്കാനുള്ള അനുവാദം നൽകണമെന്ന് ഒന്നാം വാർഡ് കൗൺസിലർ എൻ.എ. അഷറഫ് ഭരണസമിതി യോഗത്തിൽ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.