കൽപറ്റ: പ്രതിവാര ഇന്ഫെക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) എട്ടില്‍ കൂടുതലുള്ള വൈത്തിരി, പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ അവശ്യ സര്‍വിസുകള്‍ ഒഴികെ തോട്ടം മേഖലയില്‍ ഉള്‍പ്പെടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ അനുവദിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നതിന് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ അനുമതി വേണം.
സംസ്കാര ചടങ്ങുകള്‍ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ്കാരിക/രാഷ്ട്രീയ ചടങ്ങുകളൊന്നും അനുവദിക്കില്ല. പുതുക്കിയ സര്‍ക്കാര്‍ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ അധിക ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഓണം ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. വീടുകളില്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ വഴിയോരക്കച്ചവടം നടത്തുന്നതിന് അനുവാദമുണ്ടാകൂ.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഡബ്ല്യു.ഐ.പി.ആര് നാലിന് താഴെയും വാര്‍ഡിനകത്ത് ഒരു പ്രദേശത്ത് 10ല്‍ കൂടുതല്‍ പോസിറ്റിവ് കേസുകള്‍ ഉണ്ടാവുകയും ചെയ്താല്‍ ആ പ്രദേശം മൈക്രോ നിയന്ത്രിത മേഖലയായും ഡബ്ല്യു.ഐ.പി.ആര് നാലിനും എട്ടിനും ഇടയില്‍ വരുന്ന തദ്ദേശ സ്ഥാപനത്തില്‍ 20ല്‍ കൂടുതല്‍ പോസിറ്റിവ് കേസുകള്‍ വരുന്ന വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായും മാറ്റും. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ റോഡിനിരുഭാഗത്തുമുള്ള കടകളും സ്ഥാപനങ്ങളും അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.