കൽപറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പ്, അര്‍ധ സര്‍ക്കാര്‍ കമ്പനി എന്നിവയിലെ ജീവനക്കാരെ നിയോഗിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. ഓഫിസുകളില്‍ ഹാജാരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊട്ടടുത്ത പ്രവൃത്തിദിവസം രാവിലെ 11ന് തങ്ങള്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറി മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.
ഇവരെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവശ്യ സര്‍വിസ് മേഖലയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഒഴികെയുള്ളവരാണ് ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നത്.ഗര്‍ഭിണികള്‍, ശാരീരിക വൈകല്യമുള്ളവര്‍, രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാണ്.സി, ഡി കാറ്റഗറികളില്‍നിന്ന് ഇത്തരത്തില്‍ ജോലിക്കായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ പാടില്ല.
വകുപ്പ് തലവന്മാര് തങ്ങളുടെ കീഴിലുള്ളതും ഓഫിസ് ജോലിക്ക് നിയോഗിക്കാത്തതുമായ ഉദ്യോഗസ്ഥര്‍ അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ മുമ്പാകെ ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച വിവരം ഇ-മെയില്‍ മുഖാന്തരം ജില്ല അടിയന്തര കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. ഉത്തരവ് പാലിക്കാത്തവരെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ജില്ല ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
Covid ;Government employees must attend
Covid, Government employee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.