കൽപറ്റ: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട്, മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.
വാട്സ് ആപ് ഗ്രൂപ് അഡ്മിന്മാർ, വാട്സ് ആപ് നമ്പറുകൾ, ഫേസ്ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം പരാതി നൽകിയത്. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും സൈബർ ആക്രമണം നടക്കുകയാണെന്നും സ്ത്രീയെന്ന പരിഗണനയോ പട്ടികവർഗക്കാരി എന്ന പരിഗണനയോ നൽകുന്നിെല്ലന്നും താനും കുടുംബവും വലിയ മാനസിക സമ്മർദത്തിലാണെന്നും പരാതിയിൽ പറയുന്നു.
വർഷങ്ങൾക്കുമുമ്പ് ഒരു ചാനലിൽ തനിക്കെതിരെ കെട്ടിച്ചമച്ച വാർത്തയാണ് സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാർത്തക്കെതിരെ താൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സമഗ്രാന്വേഷണം നടത്തി തെളിവിെല്ലന്ന് കണ്ട് വിജിലൻസ് അവസാനിപ്പിച്ചതാണെന്നും ജയലക്ഷ്മി പറഞ്ഞു.ജയലക്ഷ്മിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.