നിര്‍ദേശങ്ങള്‍ പാലിക്കാതെ ഡീലര്‍മാര്‍; പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്

ക​ൽ​പ​റ്റ: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത വാ​ഹ​നം കൃ​ത്രി​മം കാ​ട്ടി നി​ര​ത്തി​ലി​റ​ക്കി​യ ഡീ​ല​റി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. മ​ല​പ്പു​റ​ത്തു​നി​ന്നു ക്ല​സ്​​റ്റ​ര്‍ മീ​റ്റ​ര്‍ ഫ്യൂ​സ് മാ​റ്റി വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​നാ​ണ് പി​ഴ​യീ​ടാ​ക്കി​യ​ത്. ഡീ​ല​ര്‍മാ​ര്‍ ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ര്‍ പ്ലേ​റ്റ് ഘ​ടി​പ്പി​ക്കാ​തെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

വാ​ഹ​നം ഉ​പ​ഭോ​ക്താ​വി​ന് കൈ​മാ​റു​മ്പോ​ള്‍ ഡീ​ല​ര്‍മാ​ര്‍ ഹൈ ​സെ​ക്യൂ​രി​റ്റി ന​മ്പ​ര്‍ പ്ലേ​റ്റ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ച​ട്ടം. എ​ന്നാ​ല്‍, വാ​ഹ​ന ഡീ​ല​ര്‍മാ​ര്‍ ഇ​തു​ പ​ല​പ്പോ​ഴും പാ​ലി​ക്കാ​റി​ല്ല. വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്നു നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്ന് എ​ന്‍ഫോ​ഴ്സ്മെൻറ്​ ആ​ര്‍.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.


Tags:    
News Summary - Dealers not following instructions; Department of Motor Vehicles fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.