സുൽത്താൻ ബത്തേരി: ക്വാറൻറീനിൽ കഴിഞ്ഞ തമിഴ്നാട് പാടന്തറ സ്വദേശി സയ്യിദ് ബഷീർ മരിച്ചത് ആരോഗ്യ വകുപ്പിെൻറ ഗുരുതര അനാസ്ഥ മൂലമാണെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.
സൗദിയിൽ നിന്നെത്തിയ സയ്യിദ് ബഷീറും ഭാര്യയും ബത്തേരിയിലെ സ്ഥാപനത്തിൽ ക്വാറൻറീനിലാണ് കഴിഞ്ഞത്. കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്നു ബഷീർ. കഴിഞ്ഞ ദിവസം രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടു. എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കിയില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് നൽകാൻപോലും ആശുപത്രി അധികൃതർ തയാറായില്ല.
ബത്തേരിയിലെ സ്വകാര്യ ആംബുലൻസിലാണ് പിന്നീട് ഗവ. ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. അധികൃതർ മണിക്കൂറുകളോളം ആംബുലൻസിൽനിന്ന് മൃതദേഹം ഇറക്കാൻ വിസമ്മതിച്ചു. പ്രതിഷേധം ഉയർന്നതോടെയാണ് കോവിഡ് ടെസ്റ്റ് പോലും നടത്താൻ തയാറായത്. കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. രോഗിയായ ബഷീറിനെ മരണത്തിലേക്ക് തള്ളിവിട്ട ആരോഗ്യ പ്രവർത്തകരുടെ സമീപനത്തിൽ ലീഗ് പ്രതിഷേധിച്ചു.
പ്രസിഡൻറ് പി.പി. അയ്യൂബ്, ജനറൽ സെക്രട്ടറി എം.എ. അസൈനാർ, അബ്ദുല്ല മാടക്കര, വി. ഉമ്മർ ഹാജി, കണക്കയിൽ മുഹമ്മദ്, പി. ഉമ്മർ ഹാജി, കെ. അഹമ്മദ് കുട്ടി, കെ.പി. അഷ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.