ഗൂഡല്ലൂർ: നടപ്പാത കൈയേറി സംരക്ഷണഭിത്തി നിർമിക്കുന്നുവെന്ന പരാതിയെ തുടർന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. ബിദർക്കാടിലെ കാമരാജ് നഗർ ഭാഗത്ത് ഡി.എം.കെയുടെ പന്നീർശെൽവം നടപ്പാത കൈയേറി സംരക്ഷണഭിത്തി നിർമിക്കുന്നുവെന്ന് പന്തല്ലൂർ റവന്യൂ അധികൃതർക്ക് പരിസരവാസികൾ പരാതി നൽകിയിരുന്നു.
നെലാക്കോട്ട ഗ്രാമപഞ്ചായത്ത് ചെയർപേഴ്സന്റെ ഭർത്താവാണ് പന്നീർശെൽവം. റവന്യൂ അധികൃതർ നടത്തിയ സർവേയിൽ കൈയേറ്റം സ്ഥിരീകരിക്കപ്പെടുകയും നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ഇതേ ചൊല്ലി ഡി.എം. കെയുടെ ജ്ഞാനശേഖർ ഉൾപ്പെടെയുള്ള പ്രദേശവാസികളുമായി പന്നീർശെൽവം വിഭാഗം വാക്കേറ്റം നടത്തുകയും പിന്നീട് കൈയാങ്കളിയിൽ കലാശിക്കുമായിരുന്നു.
പരിക്കേറ്റതായി പൊലീസിൽ പരാതിപ്പെട്ട് ഇരുഭാഗക്കാരും ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് റവന്യൂ വിഭാഗവും അമ്പലമൂല പൊലീസും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.