കല്പറ്റ: ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുമ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ.ഘടക സ്ഥാപനമായ ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്ന വിവരം ജില്ല പഞ്ചായത്തിനെ അറിയിക്കുകയോ, കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ല.
നിലവിൽ ആശുപത്രി പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിക്കുന്നതിന് മുമ്പ് ഉത്തരവിൽ വ്യക്തത വരുത്താൻ സർക്കാർ തയാറാകണം. മെഡിക്കല്‍ കോളജുകള്‍ക്ക് ഫണ്ട് അനുവദിക്കേണ്ട മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിെൻറ വാര്‍ഷിക ബജറ്റിലും വയനാട് മെഡിക്കല്‍ കോളജ് ഉള്‍പ്പെട്ടിട്ടില്ല. നിലവിലുള്ള മരുന്നുകളുടേയും മറ്റും സ്റ്റോക്ക് തീരുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.
ജില്ല കലക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നല്കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് ജില്ല ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ സൂചന. എന്നാല്‍, ജില്ല പഞ്ചായത്തിെൻറ ആസ്തിയായ ജില്ല ആശുപത്രി സംബന്ധിച്ച് ഇത്തരമൊരു കത്ത് നല്കാന് ഇരുവര്‍ക്കും നിയമപരമായി അവകാശമില്ല.
ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയിലാണ് കത്ത് നല്കിയതെങ്കില് അക്കാര്യം ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയണം. വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തുകയോ, ആശുപത്രിയുടെ നടത്തിപ്പ് ചുമതല ജില്ല പഞ്ചായത്തിനെ ഏല്‍പ്പിക്കുകയോ ചെയ്തില്ലെങ്കില്‍ മെഡിക്കല്‍ കോളജിെൻറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ തുക അനുവദിക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, ജില്ല പഞ്ചായത്തംഗം അമല്‍ ജോയി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.