കല്പറ്റ: യു.ജി.സി, നെറ്റ് പരീക്ഷക്കായി ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. യു.ജി.സി, നെറ്റ് പരീക്ഷാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തിയും ജില്ലയിലെ ഗവ., എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായും എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെയും, കല്പറ്റ എംഎല്‍എയുടെയും വികസന ഫണ്ടുകളില്‍ നിന്നും ഇതിന് ആവശ്യമായ തുക കണ്ടെത്തി ജില്ലയിലെ മുഴുവന്‍ പരീക്ഷാർഥിള്ക്കും ജില്ലയില്‍ തന്നെ നെറ്റ്, യു.ജി.സി അടക്കം മുഴുവന്‍ പരീക്ഷകള്‍ക്കും സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായ ക്രമീകരണങ്ങള്‍ക്കായാണ് യോഗം ചേർന്നത്.
യോഗത്തില്‍ എന്‍.ടി.എ സിറ്റി കോഒാഡിനേറ്റര്‍ സ്മിത കൃഷ്ണന്, മേപ്പാടി ഗവണ്മെന്റ് പോളിടെക്നിക് പരീക്ഷ കേന്ദ്രം മേധാവിയും പ്രിന്‍സിപ്പലുമായ ജോണ്സണ് ജോസഫ്, ഷാജി തദേവൂസ്, പ്രഫ. സി.ജി. ജോസഫ്, പി. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.