ഗൂഡല്ലൂർ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസ് സർവിസ് ഏർപ്പെടുത്തി. ഒമ്പതാം തീയതി നവംബർ 9 മുതൽ 11ാം തീയതി വരെ മൂന്ന് ദിവസത്തേക്കാണ് പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒമ്പതാം തീയതി വരെ 1.20 ലക്ഷം പേരാണ് അഡ്വാൻസ് ബുക്കിംഗ് ചെയ്തിരുന്നത്.
നിലവിലെ സർവിസുകൾ കൂടാതെയാണ് പ്രത്യേക സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഊട്ടി ഡിപ്പോക്ക് കീഴിലെ ഊട്ടി കോത്തഗിരി ഗൂഡല്ലൂർ പന്തല്ലൂർ ഭാഗത്തേക്കും സ്പെഷൽ സർവിസ് ആരംഭിച്ചു. കൂടാതെ ദീർഘദൂര സർവിസുകളും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ആഘോഷം കഴിഞ്ഞ് ജോലിസ്ഥലത്തേക്കും മറ്റും മടങ്ങാൻ പോകുമ്പോൾ മതിയായ ബസ്സുകൾ ഇല്ലാത്തത് യാത്ര ക്ലേശം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
ഇതിനിടെ, ടാൻ ടീ തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് പ്രഖ്യാപിച്ചതോടെ പന്തല്ലൂർ ഗൂഡല്ലൂർ എന്നീ പ്രധാന നഗരങ്ങളിൽ വസ്ത്രശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും നല്ല തിരക്കാണ് കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.