പ്രതികാത്കമ ചിത്രം

തെരഞ്ഞെടുപ്പ് കോഴ; റിട്ട. അധ്യാപക​െൻറ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ മത്സരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻ അധ്യാപകനും എഴുത്തുകാരനുമായ കെ.കെ. സുരേന്ദ്ര​െൻറ വീട്ടിൽ ക്രൈബ്രാഞ്ച് സംഘം പരിശോധന നടത്തി.

പരാതികളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് വയനാട് ജില്ല ഡിവൈ.എസ്.പി ആർ. മനോജ്കുമാറിെൻറ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ജാനുവിന് തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച കോഴപ്പണം കെ.കെ. സുരേന്ദ്രനാണ് കൈമാറിയതെന്ന് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് നേരത്തെ ആരോപിച്ചിരുന്നു. ഈ വിവരം രഹസ്യമൊഴിയായി മാനന്തവാടി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഇവർ നൽകുകയും ചെയ്തിരുന്നു. നേരത്തെ, ജാനുവിെൻറ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ എൻ.ഡി.എയിലേക്കുള്ള വരവിനുശേഷം ജാനു നടത്തിയ പണമിടപാട് സംബന്ധിച്ച് രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിെൻറ ഹരജിയിൽ കൽപറ്റ കോടതിയുടെ ഉത്തരവ് പ്രകാരം സുൽത്താൻ ബത്തേരി പൊലീസാണ് കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ. ജാനു രണ്ടാം പ്രതിയുമാണ്.

Tags:    
News Summary - Election bribery;Crime Branch raid on teacher's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.