തെരഞ്ഞെടുപ്പ്​; ജി​ല്ല​ അ​തി​ര്‍ത്തി​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യു​ടെ അ​തി​ര്‍ത്തി ചെ​ക്ക്​​േ​പാ​സ്​​റ്റു​ക​ളാ​യ മൂ​ല​ഹ​ള്ളി, ബാ​വ​ലി, കു​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ചാ​മ​രാ​ജ്​​ന​ഗ​ര്‍, കൊ​ട​ക്, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍, പൊ​ലീ​സ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​രു​മാ​യി ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ല്‍ പൊ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ര്‍മാ​ര്‍, സ്​​റ്റാ​റ്റി​ക് സ​ർ​വ​യ​ല​ന്‍സ് ടീം, ​ഫ്ല​യി​ങ് സ്‌​ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ജി​ല്ല​യി​ലേ​ക്കു​ള്ള കാ​ട്ടു​വ​ഴി​ക​ളി​ലും നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​വും അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ദ്യ വി​ല്‍പ​ന ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​വോ​വാ​ദി ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് പ​ട്രോ​ളി​ങ്ങും ഉ​റ​പ്പാ​ക്കും. ക​ര്‍ണാ​ട​ക​യി​ലെ ഇ​ഞ്ചി, കാ​പ്പി കൃ​ഷി​യി​ല്‍ ഏ​ര്‍പ്പെ​ട്ടി​ട്ടു​ള്ള, പ്ര​ത്യേ​കി​ച്ച് ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കാൻ ഏ​പ്രി​ല്‍ അ​ഞ്ച്, ആ​റ് ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു.

ചാ​മ​രാ​ജ്​​ന​ഗ​ര്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​എം.​ആ​ര്‍. ര​വി, മൈ​സൂ​രു ജി​ല്ല ക​ല​ക്ട​ര്‍ രോ​ഹി​ണി സി​ന്ദൂ​രി, കൊ​ട​ക് ജി​ല്ല ക​ല​ക്ട​ര്‍ ചാ​രു​ല​ത സൊ​മാ​ല്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ര്‍, ചാ​മ​രാ​ജ്​​ന​ഗ​ര്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന​ന്ദ കു​മാ​ര്‍, മൈ​സൂ​രു ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സി.​ബി. റി​ഷ്യ​ന്ദ്, കൊ​ട​ക് പൊ​ലീ​സ് മേ​ധാ​വി ക്ഷ​മ മി​ശ്ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Election; Observation will be strengthened in district boundary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.