മേപ്പാടി കുന്നമംഗലം വയൽ മാലാപ്പറമ്പിൽ പാത്തുമ്മക്കുട്ടിയുടെ പറമ്പിലെ ഏത്തവാഴകൾ

കാട്ടാന നശിപ്പിച്ചനിലയിൽ

കുന്നമംഗലം വയലിൽ കൃഷി നശിപ്പിച്ച് ഒറ്റയാൻ: നട്ടംതിരിഞ്ഞ് കർഷകർ

മേപ്പാടി: പഞ്ചായത്ത് 15ാം വാർഡ് കുന്നമംഗലം വയലിൽ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്ത് രാത്രി കാലങ്ങളിൽ കാടിറങ്ങിയെത്തുന്ന ഒറ്റയാൻ നിരവധിയാളുകളുടെ കൃഷികൾ നശിപ്പിച്ചിട്ടുണ്ട്.

വിളവെടുക്കാനായ ഏത്തവാഴ, തെങ്ങ്, കവുങ്ങ്, ഏലം തുടങ്ങിയ വിളകളെല്ലാം ചവിട്ടിമെതിച്ചു. രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കാട്ടാന ശല്യത്തെക്കുറിച്ച് അറിയിച്ചാൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ഫെൻസിങ്​ അടക്കമുള്ള പ്രതിരോധ സംവിധാനത്തെക്കുറിച്ച് ഉറപ്പുകൾ നൽകാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാക്കുന്നില്ലെന്നും പരാതിയുണ്ട്.

ആഴ്ചകളായി ഒറ്റയാൻ സന്ധ്യ കഴിഞ്ഞാൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.