ജില്ല ബാങ്കിൽ ഉപഹാരങ്ങൾ നൽകിയ ചെലവ്​: ജനറൽ മാനേജർ ആറര ലക്ഷം അടക്കണം

കൽപറ്റ: ജില്ല സഹകരണ ബാങ്ക്​ പൊതുയോഗത്തിൽ ജീവനക്കാർക്കും അംഗങ്ങൾക്കും ഉപഹാരങ്ങൾ നൽകിയതിന്​ പരസ്യയിനത്തിൽ 6,56,476 രൂപ ചെലവഴിച്ചത്​ ചട്ടവിരുദ്ധമാണെന്ന്​ സഹകരണ വകുപ്പി​െൻറ പരിശോധനയിൽ കണ്ടെത്തി.

സഹകരണ സംഘം രജിസ്​ട്രാറുടെ 45​/80 സർക്കുലറിന്​ വിരുദ്ധമായി 2013-14 വർഷം പണം ചെലവഴിച്ചെന്നാണ്​ രജിസ്​ട്രാറുടെ ഉത്തരവിൽ പറയുന്നത്​. അന്നത്തെ ജനറൽ മാനേജർ തുക ബാങ്കിൽ അടക്കണമെന്ന്​ രജിസ്​ട്രാർ നരസിംഹുഗരി ടി.എൽ.റെഡ്​ഢി വ്യക്​തമാക്കിയിട്ടുണ്ട്​.

ബാങ്കി​െൻറ ചെലവിൽ ഉപഹാരങ്ങൾ നൽകിയതി​െൻറ ​ഉത്തരവാദി ജനറൽ മാനേജർ ആണെന്നാണ്​ രജിസ്​ട്രാർക്ക്​ ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്​.

സ്വർണപണയം ​ലേലം ചെയ്​ത വകയിൽ ബാങ്കിന്​ ലക്ഷങ്ങൾ നഷ്​ടമുണ്ടായതിനെ തുടർന്ന്​ ജനറൽ മാനേജർ അടക്കം അഞ്ച്​ ജീവനക്കാർ തുക തിരിച്ചടക്കാൻ ഉത്തരവുണ്ട്​.

2013-14, 2014-15, 2015-16 വർഷങ്ങളിൽ 68,32,918 രൂപയാണ്​ നഷ്​ടമുണ്ടായത്​. അർഹതപ്പെട്ട യാത്രപ്പടിക്ക്​ പുറമെ ഉയർന്ന ഉദ്യോഗസ്​ഥൻ 90,050 രൂപ കൈപ്പറിയതും ഇതിനകം കണ്ടെത്തി തിരിച്ചു പിടിക്കാൻ നടപടിയുണ്ട്​. തുകയുടെ 12 ശതമാനം പലിശയും അടക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.