വൈത്തിരി: കെട്ടിട നിർമാണത്തിനുള്ള അപേക്ഷയോടൊപ്പം വ്യാജ കെ.എൽ.ആർ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ടു ജില്ല കലക്ടർക്ക് വൈത്തിരി തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചു.
വ്യാജ രേഖകൾ നിർമിച്ചു നൽകിയതിനോടൊപ്പം വഴിവിട്ടു സർട്ടിഫിക്കറ്റുകൾ നൽകിയതായി റിപ്പോർട്ടിലുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ പരിശോധനകൾ നടത്തണമെന്നും പറയുന്നു. ചുണ്ടേൽ വില്ലേജിലെ കെട്ടിടം നിർമിക്കാനുള്ള അപേക്ഷയോടൊപ്പം നൽകിയ രേഖകളിലൊന്ന് വ്യാജമാണെന്ന് വൈത്തിരി പഞ്ചായത്ത് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തായത്.
അനർഹമായ സ്ഥലത്തിനു വേണ്ടി കെ.എൽ.ആർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസിൽനിന്നു നൽകാതെ തഹസിൽദാറുടെ ഓഫിസിൽനിന്നു നൽകിയതും പരിശോധിക്കുന്നുണ്ട്. വെങ്ങപ്പള്ളി, തരിയോട് പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലും സമാന തട്ടിപ്പുകൾ നടന്നതായി അന്വേഷകർക്കു വിവരം ലഭിച്ചിട്ടുണ്ട്.
വൈത്തിരി താലൂക്കിൽ നേരത്തെ ജോലിയുണ്ടായിരുന്ന ജില്ലക്കാരനായ ഒരു ഓഫിസറുടെ നേരെയാണ് ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയമുന നീളുന്നത്. ഈ ഓഫിസർ ഇപ്പോൾ ജില്ലക്ക് പുറത്താണ് ജോലി ചെയ്യുന്നത്. റവന്യൂ, പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിന്മേൽ വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.