കൽപറ്റ: വയനാട് യുനൈറ്റഡ് ഫുട്ബാൾ ക്ലബ്, ജില്ല സ്പോർട്സ് കൗൺസിലിന്റെയും ജില്ല ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന വയനാട് സ്കൂൾസ് ലീഗിന്റെ ഫൈനൽ തിങ്കളാഴ്ച നടക്കും. ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടും ജി.എച്ച്.എസ്.എസ് മീനങ്ങാടിയും തമ്മിലാണ് മത്സരം. എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ വൈകീട്ടാണ് ആറിനാണ് ഫൈനൽ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്കൂൾ ലീഗ് നടക്കുന്നത്.
10 മത്സരങ്ങളുള്ള ലീഗ് റൗണ്ടിൽ എട്ടു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 25 പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരാണ് മീനങ്ങാടി. രണ്ട് പാദ സെമി മത്സരങ്ങളിൽ ഒമ്പത് ഗോളുകളുടെ തകർപ്പൻ ജയത്തോടെ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയെ തോൽപ്പിച്ചാണ് മീനങ്ങാടി കലാശപോരിന് യോഗ്യത നേടിയത്.
ലീഗ് റൗണ്ട് മത്സരങ്ങളിൽ നാലു ജയവും രണ്ട് സമനിലയുമായി 14 പോയിന്റ് നേടിയാണ് പിണങ്ങോട് സെമിയിൽ പ്രവേശിച്ചത്. സെമി ഫൈനലിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലിനെ രണ്ട് പാദങ്ങളിലുമായി 2-1ന് തകർത്താണ് പിണങ്ങോട് ഫൈനലിലെത്തുന്നത്.
മുണ്ടേരിയിലെ ജില്ലാ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരവിജയികൾക്ക് യുവ കപ്പും അഞ്ചുലക്ഷം രൂപയുടെ കാഷ് അവാർഡുകളും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.