ഗന്ധകശാലയെ മറക്കരുതേ

പുൽപള്ളി: വയനാട്ടിൽ ഗന്ധകശാല കൃഷിയുടെ അളവ് കുറയുന്നു. കൃഷി പരിപാലന ചെലവുകൾ വർധിച്ചതും ഉൽപാദനക്കുറവുമാണ് പലരേയും ഈ കൃഷിയിൽനിന്ന്​ അകറ്റുന്നത്. പരമ്പരാഗതമായി ചെട്ടി വിഭാഗത്തിൽനിന്നുള്ള ആളുകളാണ് ഗന്ധകശാല കൃഷിയിൽ കാര്യമായി ശ്രദ്ധിച്ചിരുന്നത്.

വയനാട്ടിൽ ഏറ്റവും കൂടുതൽ കൃഷി പുൽപള്ളി പഞ്ചായത്തിലെ ചേകാടിയിലാണ്. തിരുനെല്ലിയിലും ചിലയിടങ്ങളിൽ ഈ കൃഷിയുണ്ട്. 250 ഏക്കറോളം പാടശേഖരത്ത് മുമ്പെല്ലാം ഈ കൃഷി വ്യാപകമായിരുന്നു. ഇപ്പോൾ കുറഞ്ഞ അളവിൽ മാത്രമാണ് കർഷകർ കൃഷിചെയ്യുന്നത്. ചെട്ടി വിഭാഗക്കാരുടെ ആചാരപരമായ ചടങ്ങുകൾക്ക് ഗന്ധകശാല നിർബന്ധമാണ്. അതിനാൽ, ഇത്തരം ആവശ്യങ്ങൾക്കുള്ള നെല്ല് മാത്രമാണ് മിക്കവരും കൃഷി ചെയ്യുന്നത്. സുഗന്ധനെല്ലിനമായ ഗന്ധകശാലക്ക് കേന്ദ്ര സർക്കാറി​െൻറ ഭൂപ്രദേശ സൂചിക രജിസ്​േട്രഷൻ ലഭിച്ചിട്ടുണ്ട്.

ഗന്ധകശാല അരിക്ക് ചന്ദനത്തി​െൻറ ഗന്ധമാണ്. നാലടിയോളം ഉയരത്തിൽ വളരുന്ന നെൽചെടിയാണിത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് പകുതിയോളം മാത്രമേ വിളവ് ലഭിക്കുകയുള്ളൂ. സുഗന്ധ നെല്ലിനമായിട്ടും സർക്കാറിൽ നിന്ന്​ കാര്യമായ സഹായമൊന്നും ഈ കൃഷിക്ക് ലഭിക്കുന്നില്ല.

കൃഷി േപ്രാത്സാഹനത്തിന് പദ്ധതികൾ ഉണ്ടാകാത്തതിനാലാണ് കർഷകർ ഇതിൽനിന്ന്​ അകലുന്നത്. ജില്ലയിൽ ഒരു സെൻറ് പാടം പോലും നികത്താത്ത പ്രദേശം കൂടിയാണ് ചേകാടി. പരമ്പരാഗത രീതിയിൽ കൃഷി നടത്തുന്ന കർഷകരാണ് ഇവിടെയുള്ളത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.