ക​ഴി​ഞ്ഞ ദി​വ​സം കൊ​യി​ലേ​രി പു​ഴ​യോ​ര​ത്ത് ത​ള്ളി​യ മാ​ലി​ന്യം

പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

മാ​ന​ന്ത​വാ​ടി: രാ​ത്രി​യു​ടെ മ​റ​വി​ൽ പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് പു​ഴ​യോ​ര​ങ്ങ​ളി​ലും ഇ​ല്ലി​ച്ചോ​ടു​ക​ളി​ലും ത​ള്ളു​ന്ന​ത്. ഹോ​ട്ട​ൽ, ബാ​ർ​ബ​ർ ഷോ​പ്, ത​യ്യ​ൽക്കട​ക​ൾ, കോ​ഴിക്കട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​യി​ലേ​രി​യി​ലെ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഒ​ഴ​ക്കോ​ടി ചെ​റു​പു​ഴ​യി​ലും സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Garbage is often dumped on the river banks.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.