കൽപറ്റ: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് കാമ്പസുകളില്‍ ജനാധിപത്യത്തിെൻറയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വയനാട് പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സർവകലാശാല മൂന്നാമത് ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.
സ്ത്രീധനത്തിനെതിരായ സര്‍വകലാശാലയുടെ കാമ്പയിന് പിന്തുണ നല്കിയ ബിരുദധാരികളെ അദ്ദേഹം അഭിനന്ദിച്ചു. സ്ത്രീകളോടുള്ള പുരുഷ മനോഭാവത്തില്‍ മാറ്റം വരണമെന്നും അവരെ തുല്യമായി കാണാന്‍ സമൂഹത്തിന് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിവിധ കോഴ്സുകളിലായി ഉന്നത വിജയം നേടിയ 27 വിദ്യാർഥികള്‍ക്ക് സ്വർണമെഡലുകളും എന്‍ഡോവ്മെൻറുകളും പൂക്കോട് സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സമ്മാനിച്ചു. സർവകലാശാലയില്‍നിന്ന് ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പിഎച്ച്.ഡി കോഴ്സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാനമാണ് നടന്നത്. 42 ബിരുദധാരികള്‍ നേരിട്ടും 600 ഓളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
സർവകലാശാല പ്രോചാന്‍സലറും മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പി. സുധീര്‍ ബാബു, എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദിഖ്, വാഴൂര്‍ സോമന്, സർവകലാശാല ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.