ഗൂഡല്ലൂർ: സുഹൃത്തുക്കൾക്കൊപ്പം തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തിൽ ശിക്കാറിനുപോയ പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. നീലഗിരി-വയനാട് അതിർത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സിജുവിനെയാണ് (40) നീലഗിരി എസ്.പി ആശിഷ് റാവത്ത് സസ്പെൻഡ് ചെയ്തത്.
പത്തു ദിവസം മുൻപ് സിജുവും സുഹൃത്തുക്കളും തോക്കുമായി മുത്തങ്ങ വനത്തിൽ പ്രവേശിച്ചത്. ഹെഡ് ലൈറ്റ്, നാടൻ തോക്ക് എന്നിവയുമായി വനത്തിലൂടെ സിജു പോവുന്നത് കാമറയിൽ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകർ കേസ് രജിസ്റ്റർ ചെയ്യുകയും ആളെ തിരിച്ചറിയാനായി കാമറ ദൃശ്യം ഗൂഡല്ലൂർ പൊലീസിനു കൈമാറിയിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ സിജുവാെണന്ന് വ്യക്തമായത്. സംഭവ ദിവസം ഇയാൾ എരുമാട് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നുവെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.