കൽപറ്റ: ഓണാഘോഷത്തിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ലഹരിവിരുദ്ധ കാമ്പയിന് സംഘടിപ്പിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. വിദ്യാർഥികളുടെയും യുവതീയുവാക്കളുടെയും ഇടയില്‍ വർധിച്ചുവരുന്ന മയക്കുമരുന്നു പോലുള്ള ലഹരി ഉപയോഗത്തിന്റെ അപകടാവസ്ഥ മനസിലാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഓണാഘോഷ വേളയില്‍ 'ലഹരി മുക്ത യുവത്വം, ആരോഗ്യ കേരളം' എന്ന മുദ്രാവാക്യം ഉയർത്തി ജില്ല പൊലീസിന്റെ ആഭിമുഖ്യത്തില്‍ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
മാവേലിയെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെയും വിദ്യാർഥികളേയും ഉൾപെടുത്തി ബുധനാഴ്ച 10.30ന് ജില്ലയിലെ വിവിധ ടൗണുകളിലാണ് ബോധവത്കരണ കാമ്പയിൻ. കൽപറ്റ, വൈത്തിരി, മീനങ്ങാടി, സുൽത്താൻ ബത്തേരി, പുൽപള്ളി, മാനന്തവാടി ടൗണുകളിലാണ് ക്യാമ്പയിന് നടത്തുന്നത്. ജില്ലതല ഉദ്ഘടനം 10.30ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ ജില്ല പൊലീസ് മേധാവി നിർവഹിക്കും.
ബോധവത്കരണ കാമ്പയിനില്‍ ഡിവൈ.എസ്.പിമാര്‍, എസ്.എച്ച്.ഒമാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.