കൽപ്പറ്റ: ഇന്ത്യൻ ഫാഷിസത്തെ വെറും രാഷ്ട്രീയമായി വിലയിരുത്താനാണ് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡൻ ഹമീദ് വാണിയമ്പലം. യഥാർഥത്തിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ സാധിച്ചതും തുടരാൻ സാധിക്കുന്നതും അധികാരമില്ലാത്തിടങ്ങളിൽ അധികാരം സംഘ് പരിവാരിന്റെ നിയന്ത്രണത്തിലായിരിക്കുന്നതും സാംസ്കാരിക ഫാഷിസം ഇന്ത്യൻ സാഹചര്യത്തിൽ ആഴത്തിൽ വേരൂന്നിയത് കൊണ്ടാണെന്നും
തെരഞ്ഞെടുക്കപ്പെട്ട വെൽഫെയർ പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിൽ വന്നാലും ഇന്ത്യയിൽ ആഴത്തിൽ വേരൂന്നി ഡീപ് സ്റ്റേറ്റായി മാറിയ സാംസ്കാരിക ഫാഷിസത്തെ തിരിച്ചറിയാത്തിടത്തോളം കാലം അധികാര നിയന്ത്രണം സംഘ് പരിവാരത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ സ്വാഗതവും സെയ്ത് കുടുവ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫൈസൽ, ജനറൽ സെക്രട്ടറിമാരായി ഇബ്രാഹിം അമ്പലവയൽ (സംഘടന), ഷൈജുന്നീസ (മേപ്പാടി) ഡോക്കുമെന്റേഷൻ, വൈസ് പ്രസിഡന്റുമാരായി സെയ്ത് കുടുവ മാനന്തവാടി, ബിനു പടിഞ്ഞാറത്തറ, ട്രഷറർ സക്കീർ ഹുസൈൻ മിനങ്ങാടി, സെക്രട്ടറിമാരായി ഹിഷാം കൽപ്പറ്റ, ഷൈ ഷാദ് ബത്തേരി എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.