ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ അത്തിക്കുന്നിൽ സ്വകാര്യ എസ്റ്റേറ്റിെൻറ തേയിലക്കാട്ടിൽ പുള്ളിപ്പുലി ചത്ത സംഭവത്തിൽ ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെ വനപാലകർ അന്വേഷണം ഊർജിതമാക്കി. നാലു വയസ്സുള്ള ആൺപുലി ചാവാൻ കാരണം വെടിയേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെയാണ് ഡി.എഫ്.ഒ സുമേഷ് സോമെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
പുലിയുടെ ജഡത്തിൽ നിന്ന് റബർ ബുള്ളറ്റും കണ്ടെത്തി. ഇതോടെയാണ് സത്യമംഗലത്തുനിന്ന് ടൈഗർ എന്ന ഡോഗിനെ വരുത്തി തിരച്ചിലും അന്വേഷണവും പുരോഗമിക്കുന്നത്. ദേവാല പൊലീസും സഹായത്തിനായുണ്ട്. തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.