റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി അശാസ്ത്രീയമെന്ന് ആരോപണം

കൽപറ്റ: ഇരുമ്പു സമ്പുഷ്ടീകരിച്ച അരി ജില്ലയിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള നീക്കം ആരോഗ്യ പ്രശ്നങ്ങൾക്കും സാമൂഹിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് ആക്ഷേപം. എഫ്.സി.ഐ വഴി സമ്പുഷ്ടീകരിച്ച (ഫോർട്ടിഫിക്കേഷൻ) അരി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഗവേഷകരും വിവിധ സംഘടനകളും രംഗത്തെത്തി.

കേന്ദ്രസർക്കാറിന്റെ ആസ്പിരേഷനൽ ജില്ല പരിപാടിയിൽ ഉൾപ്പെട്ട വയനാട്ടിൽ കൃത്രിമമായി സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാനാണ് നീക്കം. ആഗസ്റ്റ് 20ന് പദ്ധതി ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്.

കേന്ദ്രസർക്കാർ സമ്മർദത്തിന് വഴങ്ങിയാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം.

കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണത്തിന് എത്തിക്കുന്നത്. രക്തക്കുറവ് പരിഹരിക്കാൻ ഇരുമ്പ്, ഭ്രൂണവളർച്ചയെ സഹായിക്കാൻ ഫോളിക് ആസിഡ്, നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കാൻ വിറ്റാമിൻ ബി എന്നിവയാണ് അരിയിലെ കൃത്രിമ പോഷകം.

എന്നാൽ, ഇന്ത്യക്ക് അകത്തും പുറത്തും ആരോഗ്യ വിദഗ്‌ധർ ഈ തരം പോഷക ഇടപെടലുകളുടെ ആവശ്യമില്ലായ്മയും ആരോഗ്യ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കുമ്പോൾ ഒരു പഠനവും നടത്താതെയും വയനാടൻ ജനതയോട് ചർച്ച ചെയ്യാതെയും പദ്ധതി നടപ്പാക്കാൻ ശ്രമമെന്നാണ് ആരോപണം.

പദ്ധതി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കൃഷ്ണൻ (പരമ്പരാഗത നെൽ കർഷകൻ), ഡോ. ടി.ആർ. സുമ (സാമൂഹ്യ ശാസ്ത്ര ഗവേഷക), എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അമ്മിണി കെ.വയനാട് (ആദിവാസി സംഘടനാ പ്രതിനിധി), അഡ്വ. രാമചന്ദ്രൻ (സാമൂഹിക പ്രവർത്തകൻ), പി. പ്രദീഷ് (സാമൂഹ്യ പ്രവർത്തകൻ), ദിലീപ് കുമാർ (ഗവേഷകൻ), പി. ഹരിഹരൻ (കിസാൻ ജ്യോതി ഫാർമേഴ്സ് ക്ലബ് വടുവഞ്ചാൽ), എസ്. ഉഷ (സേവ് ഔർ റൈസ് കാമ്പയിൻ), എ.വി. ജോൺസൻ (ചെയർമാൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി), ശീധർ രാധാകൃഷ്ണൻ (അലയൻസ് ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ) എന്നിവർ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽകുമാറിന് കത്തയച്ചു.

തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം -എ​ൽ.​ജെ.​ഡി

ക​ൽ​പ​റ്റ: ആ​സ്പി​രേ​ഷ​ന​ല്‍ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ട്ട ജി​ല്ല​യി​ല്‍ ഇ​രു​മ്പ് സ​മ്പു​ഷ്ടീ​ക​രി​ച്ച അ​രി പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ല്‍.​ജെ.​ഡി.സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വ​യ​നാ​ടി​നെ കേ​ന്ദ്രസ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ നാ​ട​ന്‍ നെ​ല്‍വി​ത്തി​ന​ങ്ങ​ള്‍ ധാ​രാ​ള​മു​ള്ള വ​യ​നാ​ട്ടി​ൽ കൃ​ത്രി​മ​മാ​യി പോ​ഷ​ക​ങ്ങ​ള്‍ ചേ​ര്‍ക്കു​ന്ന അ​രി റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വി​ചി​ത്ര​മാ​ണ്.

ഒ​രു ജ​ന​സ​മൂ​ഹ​ത്തി​ന്റെ​യാ​കെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചേ​ക്കാ​വു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍നി​ന്ന് സം​സ്ഥാ​നം പി​ന്‍മാ​റ​ണ​മെ​ന്നും ശ്രേ​യാം​സ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - It is alleged that enriched rice through ration shops is unscientific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.