സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന കോഴ ആരോപണത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് മുന്നിൽ പരാതിക്കെട്ടഴിച്ച് ഭാരവാഹികൾ. സുൽത്താൻ ബത്തേരി, നൂൽപുഴ, ചീരാൽ മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് അതൃപ്തി അറിയിച്ചത്.പ്രശ്നം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നായിരുന്നു എല്ലാവരോടും സുധാകരെൻറ മറുപടി. ബാങ്ക് കോഴവിവാദം കോൺഗ്രസ് നേതൃയോഗ അജണ്ടയിലില്ലാത്ത കാര്യമായിരുന്നു. എന്നാൽ, യോഗശേഷം പ്രവർത്തകർ ബാങ്ക് വിഷയം ഉന്നയിക്കാൻ പ്രസിഡൻറിന് മുന്നിൽ തിരക്കുകൂട്ടുന്ന സാഹചര്യമുണ്ടായതായി കോൺഗ്രസിെൻറ ജില്ല ഭാരവാഹി പറഞ്ഞു. സഹകരണ ബാങ്കിൽ മൂന്നു തവണയിൽ കൂടുതൽ പ്രസിഡൻറായവർക്ക് വീണ്ടുമൊരു അവസരമുണ്ടാകില്ലെന്ന് കൺവെൻഷനിൽ കെ.പി.സി.സി പ്രസിഡൻറ് വ്യക്തമാക്കുകയുണ്ടായി.
ഇക്കാര്യത്തിലും ചില നേതാക്കൾ അതൃപ്തരായിരുന്നു. സുൽത്താൻ ബത്തേരി ബാങ്ക് വിഷയത്തിൽ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കെ.പി. ധനപാലൻ, സണ്ണി ജോസഫ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ഇവരുടെ റിപ്പോർട്ട് പഠിച്ചശേഷം ബാങ്ക് വിഷയത്തിൽ നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അഡ്വ. സതീഷ് പുതിക്കാട് പറഞ്ഞു. ഇതേ മറുപടിയാണ് കൽപറ്റയിലും ആവർത്തിച്ചത്.
കെ.പി.സി.സി പ്രസിഡൻറിന് ജില്ലയിൽ സ്വീകരണം
കല്പറ്റ: കോൺഗ്രസിെൻറ സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനതലത്തിൽ സഹകരണ സമിതിയെ നിയോഗിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. കോൺഗ്രസ് ജില്ല നേതൃയോഗം കല്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായുള്ള കര്മപരിപാടികളടക്കം നേതൃയോഗത്തില്‍ കെ.പി.സി.സി പ്രസിഡൻറ് വിശദീകരിച്ചു. വയനാട്ടിലടക്കം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി വയനാട്ടിലെത്തിയ കെ. സുധാകരന് ജില്ല കവാടമായ ലക്കിടിയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ലക്കിടിയില്‍ ഡി.സി.സി പ്രസിഡൻറ് എന്‍.ഡി. അപ്പച്ചെൻറ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് സുധാകരനെ സ്വീകരിച്ചത്. നിരവധി നേതാക്കള്‍ അദ്ദേഹത്തെ ഹാരമണിയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കല്പറ്റയിലേക്ക് ആനയിച്ചു. ഡി.സി.സി ഓഫിസില്‍ കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത ശേഷമാണ് നേതൃയോഗത്തിൽ സംബന്ധിച്ചത്.കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, പി.ടി. തോമസ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് എന്‍.ഡി. അപ്പച്ചന്, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, പി.കെ. ജയലക്ഷ്മി, കെ.കെ. അബ്രഹാം, അഡ്വ. ടി.ജെ. ഐസക്, അഡ്വ. എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, കെ.എല്‍. പൗലോസ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്, വി.എ. മജീദ്, കെ.വി. പോക്കര്‍ഹാജി, മോയിന്‍ കടവന്‍ അടക്കമുള്ള നിരവധി നേതാക്കള്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.